മലയാളിയുടെ പ്രിയവായനകളില്‍ ‘മീശ’ ഒന്നാമത്
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇതിഹാസകഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് തൊട്ടുപിന്നില്‍. ബെന്യാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ പോസ്റ്റ്മാന്‍, പൗലോ കോയ്‌ലോയുടെ വിഖ്യാതകൃതി ആല്‍ക്കെമിസ്റ്റ് , കെ. ആര്‍ മീരയുടെ നോവലായ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങള്‍.
അധ്യാപിക ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥ, മാധവിക്കുട്ടിയുടെ ആത്മകഥാപരമായ കൃതിയായ എന്റെ കഥ, ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, കെ. ആര്‍ മീരയുടെ നോവലായ ആരാച്ചാര്‍എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, മുരളി തുമ്മാരുകുടിയുടെ ഏറ്റവും പുതിയ ലേഖനസമാഹാരമായ പെരുമഴ പകര്‍ന്ന പാഠങ്ങള്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം ബിരിയാണി, എ.പി.ജെ അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍, കുട്ടികള്‍ക്കായി അഷിത രചിച്ച കൊതിയന്‍ കാക്ക എന്നിവയും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.
Comments are closed.