പോയവാരത്തെ പുസ്തകവിശേഷങ്ങള്‍
പി.കെ. സജീവ് രചിച്ച പുതിയ കൃതി ശബരിമല അയ്യപ്പന്‍ മലഅരയ ദൈവം ആണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ആര്യാ ഗോപി രചിച്ച പകലാണിവള്‍ എന്ന കവിതാസമാഹാരമാണ് തൊട്ടുപിന്നില്‍. എം.ബി രാജേഷിന്റെ പുതിയ കൃതി നിശ്ശബ്ദരായിക്കാന്‍ എന്തവകാശം, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ രചിച്ച ആല്‍ക്കെമിസ്റ്റ്, ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ രചിച്ച ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്നീ കൃതികള്‍ പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നു.
ഷാഹിന ഇ.കെയുടെ ഉണ്ണി എക്സ്പ്രസ് ഡല്‍ഹീന്ന് മുത്തശ്ശിവീട്ടിലേക്ക്, ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി,ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, അനുജ അകത്തൂട്ട് രചിച്ച അമ്മ ഉറങ്ങുന്നില്ല, ഉല്ലല ബാബുവിന്റെ ബാപ്പുജി കഥകള്‍ എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.
ഡോ. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി,എക്ഹാര്‍ട് ടൊളെയുടെ ഈ നിമിഷത്തില്‍ ജീവിക്കു, ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസിന്റെ മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍, കുഞ്ഞുണ്ണിമാഷും കുട്ട്യോളും,എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.
Comments are closed.