പോയവാരത്തെ പുസ്തകവിശേഷം
ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. എസ് ഹരീഷിന്റെ നോവലായ മീശയാണ് തൊട്ടുപിന്നില്‍. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, ബെന്യാമിന്‍ രചിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍, മനു എസ്.പിള്ളയുടെ ഏറ്റവും പുതിയ കൃതിയായ ചരിത്രവ്യക്തികള്‍,വിചിത്രസംഭവങ്ങള്‍ എന്നീ കൃതികളാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നവ.
റോണ്‍ഡ ബയേണിന്റെ രഹസ്യം, എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴം, ദീപാനിശാന്തിന്റെ ഒറ്റമരപ്പെയ്ത്ത് , ഡി.സി ബുക്സ് പുറത്തിറക്കിയ സമാഹാരമായ ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍(മൂന്ന് വാല്യങ്ങള്‍),മാധവിക്കുട്ടിയുടെ നീര്‍മ്മാതളം പൂത്തകാലം എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.
ഉണ്ണി ആറിന്റെ ചെറുകഥാസമാഹാരമായ വാങ്ക്, ഡോ.അലക്സാണ്ടര്‍ ജേക്കബിന്റെ മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍, നമ്പി നാരായണന്റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥം, എം.ടി വാസുദേവന്‍ നായരുടെ നാലുകെട്ട്, ഡി.സി നോവല്‍ പുരസ്കാര ജേതാവായ അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികള്‍.
Comments are closed.