മലയാളിയുടെ പ്രിയവായനകളിലൂടെ
എസ് ഹരീഷ് രചിച്ച മീശയെന്ന പുതിയ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്ന വിഖ്യാത കൃതിയാണ് തൊട്ടുപിന്നില്‍. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥ, ഉണ്ണി ആറിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ വാങ്ക് എന്നീ കൃതികളാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികള്‍.
എസ് ഹരീഷിന്റെ ചെറുകഥാസമാഹാരങ്ങളായ അപ്പന്‍, ആദം, മാധവിക്കുട്ടിയുടെ എന്റെ കഥ, കെ. ആര്‍ മീരയുടെ നോവലായ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, മാധവിക്കുട്ടിയുടെ നീര്‍മ്മാതളം പൂത്തകാലം എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.
ബെന്യാമിന്റെ ആടുജീവിതം, ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, കെ.ആര്‍ മീരയുടെ നോവലായ ആരാച്ചാര്‍, ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, ഡാന്‍ ബ്രൗണിന്റെ പ്രശസ്ത നോവല്‍ ലോസ്റ്റ് സിംബല്‍ എന്നിവയും പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ച കൃതികളാണ്.
Comments are closed.