DCBOOKS
Malayalam News Literature Website

പോയവാരം മലയാളിയുടെ പ്രിയവായനകള്‍

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. എ.കെ. അബ്ദുല്‍ഹക്കീം രചിച്ച പുതിയ ടീച്ചറും പുതിയ കുട്ടിയുമാണ് തൊട്ടുപിന്നില്‍. അധ്യാപിക  ദീപാനിശാന്തിന്റെ നനഞ്ഞു തീര്‍ത്ത മഴകള്‍, എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴം, ബ്രസീലിയന്‍ സാഹിത്യകാരന്‍  പൗലോ കൊയ്‌ലോയുടെ നോവലുകളായ ആല്‍ക്കെമിസ്റ്റ്, ഹിപ്പി എന്നീ കൃതികളും ഏറ്റവും കൂടുതല്‍ വായിയ്ക്കപ്പെട്ട കൃതികളുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നു.

സഭാജീവിതത്തെ കുറിച്ച് തുറന്നുപറച്ചിലുകള്‍ നടത്തിയ സിസ്റ്റര്‍ ജെസ്മിയുടെ വീണ്ടും ആമേന്‍ , നളിനി ജമീലയുടെ ഏറ്റവും പുതിയ കൃതി എന്റെ ആണുങ്ങള്‍,  ദീപാനിശാന്തിന്റെകുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ ,ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,  എന്നീ കൃതികളും ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ പട്ടികയില്‍ പെടുന്നു.

കെ. ആര്‍ മീരയുടെ നോവലുകളായ ആരാച്ചാര്‍,സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിബെന്യാമിന്റെ ഏറ്റവും പുതിയ ചെറുകഥാ സമാഹാരമായ പോസ്റ്റ്മാന്‍, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വായിയ്ക്കപ്പെട്ട കൃതികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Comments are closed.