മലയാളിയുടെ പ്രിയപ്പെട്ട വായനകള്‍
ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ രചിച്ച ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന കൃതിയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് ആണ് തൊട്ടുപിന്നില്‍. ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ഡോ. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നീ കൃതികള്‍ പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നു.
ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസിന്റെ വ്യത്യസ്തരാകാന്‍, മുട്ടത്തുവര്‍ക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും,ഷാഹിന ഇ.കെയുടെ ഉണ്ണി എക്സ്പ്രസ് ഡല്‍ഹീന്ന് മുത്തശ്ശിവീട്ടിലേക്ക്, വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട്,മതിലുകള്‍ എന്നീ പുസ്തകങ്ങളും തൊട്ടുപിന്നിലുണ്ട്.
കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ,പി.കെ.സജീവിന്റെ ശബരിമല അയ്യപ്പന്‍ മല അരയദൈവം, ഉണ്ണി ആറിന്റെ വാങ്ക്, റോണ്‍ഡ ബയേണിന്റെ രഹസ്യം,അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.
Comments are closed.