മലയാളിയുടെ പ്രിയവായനകളിലൂടെ
പി.കെ. സജീവ് രചിച്ച ഏറ്റവും പുതിയ കൃതി ശബരിമല അയ്യപ്പന്‍ മലഅരയ ദൈവമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ രചിച്ച ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ എന്ന കൃതിയാണ് തൊട്ടുപിന്നില്‍. കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, എം.ടി വാസുദേവന്‍ നായരുടെ ക്ലാസിക് കൃതി രണ്ടാമൂഴം, വൈശാഖന്‍ തമ്പി രചിച്ച പുതിയ കൃതി അഹം ദ്രവ്യാസ്മി: പ്രപഞ്ചത്തിന്റെ പാസ്‌വേഡ് എന്നീ കൃതികള്‍ പോയവാരം ഏറ്റവുധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നു.
കെ.ആര്‍ മീരയുടെ നോവലായ ആരാച്ചാര്‍, മാധവിക്കുട്ടിയുടെ എന്റെ കഥ,റോബര്‍ട്ട് കിയോസാക്കിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ്, ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍ എന്നീ കൃതികളും പട്ടികയിലുണ്ട്.
റോബിന്‍ ശര്‍മ്മയുടെ വിജയം സുനിശ്ചിതം, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, എസ്. ഹരീഷിന്റെ നോവലായ മീശ ,എന്‍.എസ്.മാധവന്റെ ഹിഗ്വിറ്റ, ഡോ.ബി. ഉമാദത്തന്റെ ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.
Comments are closed.