മലയാളിയുടെ ഇഷ്ടവായനകള്‍
എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴം ആണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. എസ് ഹരീഷിന്റെ നോവലായ മീശയാണ് തൊട്ടുപിന്നില്‍. മനു എസ്.പിള്ളയുടെ ഏറ്റവും പുതിയ കൃതിയായ ചരിത്രവ്യക്തികള്‍,വിചിത്രസംഭവങ്ങള്‍ , ദീപാനിശാന്തിന്റെ ഒറ്റമരപ്പെയ്ത്ത് എന്നീ കൃതികളാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നവ.
ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, റോണ്‍ഡ ബയേണിന്റെ രഹസ്യം, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം.ടി.വാസുദേവന്‍ നായരുടെ മഞ്ഞ് , ഉണ്ണി ആറിന്റെ കഥകള്‍ എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.
ഫൗസിയ ഹസ്സന്റെ വിധിയ്ക്കു ശേഷം ഒരു ചാര(വനിതയുടെ) വെളിപ്പെടുത്തലുകള്‍, ഡോ.അലക്സാണ്ടര്‍ ജേക്കബിന്റെ മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍, മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയായ വിരലറ്റം, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, ഡി.സി നോവല്‍ പുരസ്കാര ജേതാവായ അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികള്‍.
Comments are closed.