മലയാളിയുടെ ഇഷ്ടവായനകള്‍
ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഉണ്ണി ആര്‍ രചിച്ച പ്രതി പൂവന്‍കോഴിയാണ് തൊട്ടുപിന്നില്‍. ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം, ശ്രേഷ്ഠഭാഷാ പാഠാവലി ക്ലാസ്-1, ഒ.വി വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസം എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നത്.
ബെന്യാമിന്റെ ആടുജീവിതം,ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക, ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍,ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥാസമാഹാരമായ തൊട്ടപ്പന്, ഫാ.ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.
എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക, സുഭാഷ് ചന്ദ്രന്റെ സമുദ്രശില, റോണ്‍ഡ ബയേണിന്റെ രഹസ്യം, എം.ടി വാസുദേവന്‍ നായരുടെ നാലുകെട്ട്, ഡോ.അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസിന്റെ വ്യത്യസ്തരാകാന്‍,കെ.ആര്‍ മീരയുടെ ആരാച്ചാര്‍ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വില്പന നടന്ന പുസ്തകങ്ങളാണ്.
Comments are closed.