മലയാളിയുടെ പ്രിയപുസ്തകങ്ങള്‍
ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് ആണ് തൊട്ടുപിന്നില്‍. ഒ.വി വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസം, ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം, ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നത്.
ഉണ്ണി ആര്‍ രചിച്ച പ്രതി പൂവന്‍കോഴി, മുട്ടത്തു വര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, പ്രേമലേഖനം, എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.
മാധവിക്കുട്ടിയുടെ എന്റെ കഥ , നീര്‍മ്മാതളം പൂത്തകാലം, ,എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക, ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകള്‍, കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വില്പന നടന്ന പുസ്തകങ്ങളാണ്.
Comments are closed.