‘പത്മാവതി’ പുസ്തകവിപണികളില്‍ ഒന്നാമത്…
ഇന്ത്യയിലാകെ വിവാദങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വഴിതെളിച്ച ചലച്ചിത്രമായിരുന്നു പത്മവത്. രജ്പുത് വംശജരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ചിത്രമെന്നും അതിലെ പ്രധാനകഥാപാത്രമായ പത്മാവതിയെ ശരിയായരീതിയിലല്ല അവതരിപ്പിച്ചത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു വിവാദം. ചിത്രം റീലീസ് ചെയ്യുന്നതിലും ഉണ്ടായിരുന്നു ഏറെ നൂലാമാലകള്‍. ഒടുവില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കിയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ആരാണ് പത്മാവതി, അവരെ സംബന്ധിച്ചുന്ന ചരിത്രമെന്ത് എന്നിങ്ങനെയുള്ള സംശയങ്ങള്‍ എല്ലാവരിലും നിലനില്‍ക്കുകയാണ്. ഈ അവസരത്തിലാണ് മാനിനി മുകുന്ദയുടെ പത്മാവതി എന്ന പുസ്തകം മലയാളത്തിലേക്ക് പത്മാവതി അഗ്നിയില്‍ ജ്വലിച്ച ചരിത്രമോ എന്ന പേരില്‍ പരിഭാഷപ്പെടുത്തിയത്. പോയവാരം ഏറ്റവും കൂടുതല്‍ വായനക്കാരെ നേടി വിറ്റുപോയതും ബെസ്റ്റ് സെല്ലറായതും ഈ പുസ്തകമാണ്.
മനു എസ് പിള്ളയുടെ ദന്തസിംഹാസനം, ഖസാക്കിന്റെ ഇതിഹാസം, ബെന്യാമിന്റെ ആടുജീവിതം, മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, കെ.ആര്‍ മീരയുടെ ആരാച്ചാര്‍, ജേക്കബ് തോമസിന്റെ കാര്യവും കാരണവും,, ദീപാ നിശാന്ത് എഴുതിയ നനഞ്ഞുതീര്‍ത്ത മഴകള്‍,, പെരുമാള്‍ മുരുകന്റെ കീഴാളന്‍ , കെ.പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം , ശശി തരൂര്‍ എഴുതിയ ഇരുളടഞ്ഞ കാലം– ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്. തുടങ്ങിയ പുസ്തകങ്ങളും ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ ആദ്യനിരയില്‍ ഇടംപിടിച്ചിട്ടുണ്ട്.
എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,, കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകള്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയ യക്ഷി, എം.ടി. യുടെ കഥകള്‍,, ഒരു ദേശത്തിന്റെ കഥ , എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍ , മീരാസാധു, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, ഇംഗ്ലിഷ് മലയാളം നിഘണ്ടു, ബിരിയാണി- സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ഒരു ഭയങ്കരകാമുകന്‍ തുടങ്ങിയ പുസ്തകങ്ങള്‍ക്കും വായനക്കാരുണ്ടായിരുന്നു.
Comments are closed.