വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍
പോയവാരം മലയാളി വായനക്കാര്‍ ഏറ്റവുമധികം വായിച്ചത് കെ.ആര്‍.മീരയുടെ പുതിയ നോവല്‍ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, ആണ്. കൂടാതെ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള എന്റെ കഥ, പെരുമാള്‍ മുരുഗന്റെ കീഴാളന്‍, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ നോവല്‍ ആല്‍ക്കെമിസ്റ്റ്, ബാലചന്ദ്രന് ചുള്ളിക്കാടിന്റെ രക്തകിന്നരം 60 ചുള്ളിക്കാട് കവിതകള്‍, എന്നീ പുസ്തകങ്ങളും ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ മുന്‍നിരയില്‍ സ്ഥാനംപിടിക്കുന്നു.
ഒ വി വിജയന്‍ എഴുതിയ മലയാളത്തിലെ ക്ലാസിക് നോവല്‍ ഖസാക്കിന്റെ ഇതിഹാസം, ഫ്രാന്‍സിസ് നൊറോണ എഴുതിയ തൊട്ടപ്പന്‍, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ കെ ആര്‍ മീരയുടെ ആരാച്ചാര്‍, എം.ടി. വാസുദേവന്‍ നായരുടെ അസുരവിത്ത്, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്ത കാലം, എ.പി.ജി. അബ്ദുല്‍ കലാം എഴുതിയ അഗ്നിച്ചിറകുകള്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നിവയും ആദ്യ പട്ടികയില്‍ ഇടംപിടിക്കുന്നു.
ശശി തരൂര്‍ എഴുതിയ ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് , ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, നിക്കോസ് കാസാന്‍സാകീസ് എഴുതിയ സോര്‍ബ, തിരുവിതാംകൂര്‍ രാജവംശത്തിന്റെ അതിശയകരമായ നാള്‍വഴികള്‍ പറയുന്ന മനു എസ് പിള്ളയുടെ ദന്തസിംഹാസനം, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, കെ.ആര്‍.മീരയുടെ ഭഗവാന്റെ മരണം, ഇന്ദ്രന്‍സിന്റെ ആത്മകഥ സൂചിയും നൂലും തുടങ്ങിയവയും പോയവാരം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
Comments are closed.