DCBOOKS
Malayalam News Literature Website

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ പുസ്തകങ്ങള്‍

 

ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ  ആല്‍കെമിസ്റ്റാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.  ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിമാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള  എന്റെ കഥ,  എ.പി.ജി. അബ്ദുല്‍ കലാം എഴുതിയ അഗ്നിച്ചിറകുകള്‍ഒ വി വിജയന്‍ എഴുതിയ മലയാളത്തിലെ ക്ലാസിക് നോവല്‍ ഖസാക്കിന്റെ ഇതിഹാസം,  ശശി തരൂര്‍ എഴുതിയ ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് ,  കെ.ആര്‍.മീരയുടെ  സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്നീ പുസ്തകങ്ങളും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ മുന്നില്‍തന്നെയുണ്ട്.

മാധവിക്കുട്ടിയുടെ  നീര്‍മാതളം പൂത്ത കാലം,  എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം, കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ കെ ആര്‍ മീരയുടെ ആരാച്ചാര്‍പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ,  പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ, തിരുവിതാംകൂര്‍ രാജവംശത്തിന്റെ അതിശയകരമായ നാള്‍വഴികള്‍ പറയുന്ന മനു എസ് പിള്ളയുടെ ദന്തസിംഹാസനം എന്നിവയും ആദ്യ പട്ടികയില്‍ ഇടംപിടിക്കുന്നു.

ശശിധരന്‍ കെ.പി. എഴുതിയ ആദ്യ ശ്രമത്തില്‍തന്നെ സിവില്‍ സര്‍വീസ്‌ , പെരുമാള്‍ മുരുഗന്റെ കീഴാളന്‍ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ദീപാ നിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍ഫ്രാന്‍സിസ് നൊറോണ എഴുതിയ തൊട്ടപ്പന്‍  തുടങ്ങിയവയും പോയവാരം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

 

 

 

Comments are closed.