DCBOOKS
Malayalam News Literature Website

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ച പുസ്തകങ്ങള്‍

മലയാള സാഹിത്യലോകത്തിന് മികച്ച വായനാനുഭവം സമ്മാനിക്കുന്ന ഒരുപിടി പ്രിയപ്പെട്ട പുസ്തകങ്ങളാണ് ഈ മാസം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ നോവല്‍ ആല്‍ക്കെമിസ്റ്റ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി,  മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള  എന്റെ കഥ, നിക്കോസ് കാസാന്‍സാകീസ് എഴുതിയ സോര്‍ബ, ഒ.വി വിജയന്റെ മാസ്റ്റര്‍പീസ് നോവല്‍ ഖസാക്കിന്റെ ഇതിഹാസം, കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ  കെ ആര്‍ മീരയുടെ ആരാച്ചാര്‍, വര്‍ഗീയ ഫാസിസ്റ്റുകളുടെ ഇടപെടല്‍ മൂലം തമിഴ്‌നാട്ടില്‍ പിന്‍വലിക്കപ്പെട്ട പെരുമാള്‍ മുരുകന്റെ മാതൊരു ബാഗന്‍ എന്ന നോവലിന്റെ മലയാള പരിഭാഷ  അര്‍ദ്ധനാരീശ്വരന്‍,  സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം തുടങ്ങിയവയാണ് ബെസ്റ്റ് സെല്ലറിന്റെ ആദ്യപട്ടികയില്‍ എത്തിയത്.

വിഖ്യത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവല്‍ ബാല്യകാലസഖി, ചക്കിലിയന്മാരുടെ ദരിദ്ര ജീവിതം ആവിഷ്‌കരിച്ച പെരുമാള്‍ മുരുകന്റെ കീഴാളന്‍, എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍, സഭയും കമ്യൂണിസവും കോണ്‍ഗ്രസ്സും തിമിര്‍ത്താടുന്ന ഒരു ഗ്രാമത്തിന്റെ കഥപറയുന്ന ബെന്യാമിന്റെ  മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ എസ്.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, കുട നന്നാക്കുന്ന ചോയി,  ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങിയവയും പോയവാരം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Comments are closed.