ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ‘മീശ’ ഒന്നാമത്
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ നോവലായ മീശയാണ് പോയവാരത്തെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തിയ കൃതി. മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥയാണ് തൊട്ടുപിന്നില്‍. എസ്. ഹരീഷിന്റെ ചെറുകഥാസമാഹാരമായ അപ്പന്‍, ഉണ്ണി ആറിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ വാങ്ക് എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികള്‍.
ബെന്യാമിന്‍ രചിച്ച ആടുജീവിതം, എസ്. ഹരീഷിന്റെ ചെറുകഥാസമാഹാരമായ ആദം, മനു എസ് പിള്ളയുടെ ചരിത്രാഖ്യാനമായ ദന്തസിംഹാസനം, ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ , ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവയും ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നു.
തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി, ശശി തരൂരിന്റെ ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്, മാധവിക്കുട്ടിയുടെ എന്റെ ലോകം, ബോബി ജോസ് കട്ടികാടിന്റെ രമണീയം ഈ ജീവിതം തുടങ്ങിയവയുമാണ് പോയവാരം വിപണിയില്‍ ഏറ്റവുമധികം വില്പന നടന്ന കൃതികള്‍.
Comments are closed.