പോയവാരം മലയാളി വായിച്ച പുസ്തകങ്ങള്‍
എസ് ഹരീഷ് രചിച്ച മീശയെന്ന പുതിയ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കെ. ആര്‍ മീരയുടെ നോവലായ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയാണ് തൊട്ടുപിന്നില്‍. മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥ,ഉണ്ണി ആറിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ വാങ്ക്, ബെന്യാമിന്റെ ആടുജീവിതം എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികള്‍.
എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍,എസ് ഹരീഷിന്റെ ചെറുകഥാസമാഹാരങ്ങളായ അപ്പന്‍, ആദം, മാധവിക്കുട്ടിയുടെ എന്റെ കഥ, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്നിവയും ഏറ്റവുമധികം വില്പനക്കെത്തിയ കൃതികളാണ്.
ജോസഫ് മര്‍ഫി രചിച്ച നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം,ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, സുഭാഷ് ചന്ദ്രന്‍റെ നോവല്‍ മനുഷ്യന് ഒരു ആമുഖം എന്നിവയും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.
Comments are closed.