പോയവാരം മലയാളിയുടെ ഇഷ്ടവായനകള്‍
കെ.ആര്‍. മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. പൗലോ കൊയ്‌ലോ യുടെ ആല്‍കെമിസ്റ്റ്, ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മണ്‍മറഞ്ഞ സാഹിത്യകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരമായ പക്ഷിയുടെ മണം എന്നിവയും ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളാണ്.
അധ്യാപിക ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, മാധവിക്കുട്ടി എഴുതിയ ആത്മകഥാംശമുള്ള എന്റെ കഥ, പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ കെ.ആര്‍ മീരയുടെ ആരാച്ചാര്‍, എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം, അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍ എന്നിവയും ആദ്യ പട്ടികയില്‍ ഇടം പിടിക്കുന്നു.
ദസ്തയേവ്‌സ്‌കിയും അന്നയും കേന്ദ്രകഥാപാത്രങ്ങളായ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ, ഫ്രാന്‍സിസ് നെറോണ എഴുതിയ തൊട്ടപ്പന്‍, പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, വിശ്വരൂപ് റോയ് ചൗധരിയുടെ ഓര്‍മ്മശക്തി ഇരട്ടിയാക്കാം, പെരുമാള്‍ മുരുഗന്റെ കീഴാളന്‍ തുടങ്ങിയ കൃതികളും കഴിഞ്ഞ വാരം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
Comments are closed.