ലോകഹൃദയദിനത്തില്‍ ഹൃദയത്തെ കാക്കാനായി വായിക്കാം ഈ പുസ്തകങ്ങള്‍
ഇന്ന് ലോകഹൃദയദിനം. മരുന്നു കഴിക്കുക എന്നല്ല, ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും നല്ല വ്യായാമങ്ങള്‍ ചെയ്യുകയുമാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള മുഖ്യ മാര്‍ഗമെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ പലര്‍ക്കും പ്രയാസമാണ്.
നിങ്ങളുടെ ഹൃദയം ആരോഗ്യത്തോടെ മിടിക്കാന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ്.
ജീവിതശൈലീരോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന കേരളം ഹൃദ്രോഗത്തിന്റെ തറവാടായി മാറുന്നു എന്നുപറയുന്നതില്‍ അത്ഭുതപ്പെടണ്ട. ഇന്ത്യയില്‍ ഏറ്റവുമധികം മാംസം കഴിക്കുന്നവരും ഹൃദ്രോഗമുള്ളവരും ഈ കൊച്ചുകേരളത്തില്‍ തന്നെ. വികലമായ ഈ ജീവിതവീക്ഷണം മാറ്റിയെടുത്ത് രോഗം വരാതിരിക്കാനുള്ള ക്രിയാത്മക ജീവിതശൈലി
ഓരോരുത്തരും സ്വായത്തമാക്കണം. അതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അതീവലളിതമായി അവതരിപ്പിക്കുന്ന ചില പുസ്തകങ്ങളെ പരിചയപ്പെടാം ;
ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും- ഡോ. ജോര്‍ജ് തയ്യില്‍ ജീവിശൈലീരോഗങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന കേരളം ഹൃദ്രോഗത്തിന്റെ തറവാടായി മാറുന്നു എന്നു പറയുന്നതിൽ അത്ഭുതപ്പെടേണ്ട. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംസം കഴിക്കുന്നവരും ഹൃദ്രോഗമുള്ളവരും ഈ കൊച്ചുേകരളത്തിൽത്തന്നെയാണ്. തെറ്റായ ജീവിതഭക്ഷണചര്യകളാണ് നമ്മുെട സ്വാസ്ഥ്യം കെടുത്തുന്നെതന്ന അവേബാധം ഒാേരാ മലയാളിക്കും ഉണ്ടാവണം. മാറണം, ഈ വികലമായ ജീവിതവീക്ഷണം. രോഗം മൂർച്ഛിക്കുേമ്പാൾ ജീവൻ രക്ഷിക്കാൻ അത്യാധുനിക ചികിേത്സാപകരണങ്ങളുണ്ടല്ലോ എന്ന ചിന്തയ്ക്കു പകരം രോഗം വരാതിരിക്കാനുള്ള ്രകിയാത്മക ജീവിതൈശലി സ്വായത്തമാക്കണം. അതിനുള്ളപ്രായോഗിക നിർദ്ദേശങ്ങൾ അതീവ ലളിതമായി അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.ഡോ. കെ. രാജശേഖരൻ നായരുടെ അവതാരിക
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
ഹൃദയം 101 ചോദ്യങ്ങളും 101 ഉത്തരങ്ങളും- ഡോ. റഹീനാ ഖാദര്‍ ഹൃദ്രോഗത്തിനുള്ള കാരണങ്ങൾ ? ഹൃദയസുഹൃത്തായ ഭക്ഷ്യ വസ്തുക്കൾ ഏതൊക്കെയാണ്? ഹൃദ്രോഗിക്ക് ചെയ്യാവുന്ന വ്യായാമമുറകൾ ഏതെല്ലാം? പാരമ്പര്യം ഹൃദ്രോഗബാധയെ നിയന്ത്രിക്കുന്നുണ്ടോ? എന്നിങ്ങനെ ഹൃദയവും ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഡോ. റഹീനാ ഖാദർ ഉത്തരം നല്കുന്നു.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
ഹൃദയാരോഗ്യം, ഗോപിനാഥപിള്ള ഹൃദയത്തിനും ആരോഗ്യമുണ്ടെന്നും അത് പരിപോക്ഷിപ്പിക്കപ്പെടേണ്ടതാണെന്നും ഈ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
ഹൃദ്രോഗചികിത്സ: പുതിയ കണ്ടെത്തലുകളിലൂടെ, ഡോ ജോര്‍ജ് തയ്യില്‍ കേരളത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നായി വളർന്നുകൊണ്ടിരിക്കുന്ന ഹൃദ്രോഗത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചംവീശുന്ന വിലമതിക്കാനാവാത്ത കൃതി. വ്യായാമം എപ്രകാരമാണ് ചെയ്യേണ്ടത്, മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ, സന്തോഷത്തോടെയുള്ള ജീവിതത്തിന്റെ പ്രാധാന്യം, അന്തരീക്ഷമലിനീകരണത്തിലൂടെയുള്ള രോഗ സാദ്ധ്യതകൾ തുടങ്ങിയ പൊതുജനാരോഗ്യവിഷയങ്ങൾ വിവിധ അദ്ധ്യായങ്ങളിലായി വിശദീകരിക്കുന്നു. അതോടൊപ്പം സ്വയം ലയിച്ചില്ലാതാകുന്ന സ്റ്റെന്റുകൾ, ഹൃദ്രോഗം തടയാനുള്ള ജനിതകവാക്‌സിൻ, തളർന്ന ഹൃദയത്തിനുള്ള പ്ലാസ്റ്റർ ചികിത്സ, കാർഡിയാക് ഷോക്ക് വേവ് തെറാപ്പി, നൂതന ഹൃദ്രോഗസൂചകങ്ങൾ തുടങ്ങി ഹൃദ്രോഗചികിത്സയിലെ ആധുനികപ്രവ്രണതകളും ഡോ. ജോർജ് തയ്യിൽ പരിചയപ്പെടുത്തുന്നു. ഓരോ വീട്ടിലും സൂക്ഷിക്കേണ്ട അമൂല്യഗ്രന്ഥം.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
ഹൃദയാഘാതം പ്രതിരോധവും ചികിത്സയും, ഡോ വി ജയറാം ആധുനിക ലോക സാഹചര്യങ്ങളില്‍ സര്‍വ്വ സാധാരണമായി മാറിയിരിക്കുന്ന ഹൃദയാഘാതത്തെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നും ഹൃദയാഘാതത്തിനുള്ള ചികില്‍സകള്‍ എന്തെല്ലാമാണെന്നും വിശദീകരിക്കുന്ന പുസ്തകം.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
പ്രമേഹം അപകടപരമായ രോഗം- ഡോ ജോണി ജെ കണ്ണമ്പിള്ളി
സ്ത്രീകളും ഹൃദ്രോഗവും – ഡോ ജോര്‍ജ് തയ്യില്‍സ്ത്രീകളിലെ ഹൃദ്രോഗത്തേക്കുറിച്ചുള്ള ഗഹനമായ പഠനം.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.