DCBOOKS
Malayalam News Literature Website

ബെന്യാമിന്റെ കൃതികളിലൂടെ ഒരു സഞ്ചാരം

 

സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണിവര്‍ഷങ്ങള്‍, അബീശഗിന്‍, അല്‍ അറേബ്യന്‍ നോവല്‍ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മഞ്ഞവെയില്‍ മരണങ്ങള്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ തുടങ്ങിയ നോവലുകളിലൂടെയും ഇ.എം.എസ്സും പെണ്‍കുട്ടിയും, കഥകള്‍ ബെന്യാമിന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെയും സര്‍ഗാത്മകതയുടെ നിതാന്തമുദ്ര പതിപ്പിക്കാന്‍ ബെന്യാമിന് കഴിഞ്ഞിട്ടുണ്ട്.

പുരസ്കാരങ്ങൾ

അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം – യുത്തനേസിയ
ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം – ബ്രേക്ക് ന്യൂസ്
അറ്റ്‌ലസ്-കൈരളി കഥാപുരസ്‌കാരം – പെൺ‌മാറാട്ടം, ഗെസാന്റെ കല്ലുകൾ
കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം – ആഡിസ് അബാബ
അബുദാബി ശക്‌തി അവാർഡ് – ആടുജീവിതം[4]
കേരള സാഹിത്യ അക്കാദമി പുരസ്കാരം (2009) – ആടുജീവിതം
നോർക്ക – റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം2010 – ആടുജീവിതം
പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് അവാർഡ് 2012 – ആടുജീവിതം
നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം 2014 – മഞ്ഞവെയിൽ മരണങ്ങൾ
പത്മപ്രഭാ പുരസ്കാരം- ആടുജീവിതം
ജെസിബി പുരസ്‌കാരം (2018)-മുല്ലപ്പൂ നിറമുള്ള പകലുകൾ

ബെന്യാമിന്റെ പ്രധാന പുസ്തകങ്ങളിൽ ചിലത് പരിചയപ്പെടാം

മഞ്ഞവെയിൽ മരണങ്ങൾ

ആടുജീവിതം എന്ന നോവലിലൂടെ മലയാളികൾക്ക് വായനയുടെ പുതിയ അനുഭവതലം സമ്മാനിച്ച എഴുത്തുകാരനാണ് ബെന്യാമിൻ. അദ്ദേഹത്തിന്റെ മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലിനും വലിയ വരവേൽപ്പാണ് ലഭിച്ചത്. ഓരോ താളിലും ഉദ്വേഗം Textതുടിച്ചുനിൽക്കുന്ന വിസ്മയകരമായ വായനാനുഭവം. കാടും പടർപ്പുമൊന്നുമില്ലാത്ത അദ്ദേഹത്തിന്റെ അവതരണ ശൈലിയും കഥപറച്ചിലിന്റെ നിഷ്കളങ്കവും സുതാര്യവുമായ രീതിയുമൊക്കെ ഈ നോവലിനെ ഓരോ വായനക്കാരന്റെ മനസ്സിലും പ്രത്യേകമായി രേഖപ്പെടുത്തും എന്നതിൽ തർക്കമില്ല. തികഞ്ഞ കയ്യടക്കത്തോടെയാണ് ബെന്യാമിൻ നോവൽ പണിതുയർത്തിയിരിക്കുന്നത്. വായനക്കിടയിലും വായിച്ചു കഴിഞ്ഞും മനസ്സിനെ ഇത്രയുമധികം സ്വാധീനിക്കുന്ന പുസ്തകങ്ങൾ വേറെയുണ്ടോയെന്നു സംശയിപ്പിക്കുന്ന വിധത്തിലാണ് ബെന്യാമിൻ മഞ്ഞവെയിൽ മരണങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത് .

ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളുടെ ഡിജിറ്റൽ പതിപ്പ് ഇന്ന് ഡി സി ബുക്സിലൂടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

https://ebooks.dcbooks.com/category/bookshelf/free-books

ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം

അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയും, മുല്ലപ്പൂ നിറമുള്ള പകലുകളും

അറേബ്യന്‍ നാടുകളുടെ രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് രണ്ടു ഭാഗങ്ങളിലായി ബെന്യാമിന്‍ എഴുതിയ നോവല്‍ ദ്വയമാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയും, മുല്ലപ്പൂ നിറമുള്ള പകലുകളും. അറബ് നാടുകളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവമാണ് ബെന്യാമിന്റെ ഇരട്ടനോവലുകളുടെ പശ്ചാത്തലം. ആരും എത്തിനോക്കുക പോലും ചെയ്യാതിരുന്ന പ്രവാസജീവിതത്തിലെ പ്രശ്‌നങ്ങളും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയത്തിലേക്കുമാണ് ബെന്യാമിന്‍ തന്റെ നോട്ടമെത്തിച്ചത്. അതിന്റെ അനന്തരഫലമാണ് ബെന്യമിന്റെ ഇരട്ടനോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയും, മുല്ലപ്പൂ നിറമുള്ള പകലുകളും. പരസ്പരം വിഴുങ്ങുന്ന സര്‍പ്പങ്ങളെ പോലെയാണ് തന്റെ നോവലെന്ന് ബെന്യാമിന്‍ അവകാശപ്പെട്ടിരുന്നു. രണ്ടു നോവലുകളും അത്രയ്ക്കും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. വായന പൂര്‍ണമാകണമെങ്കില്‍ രണ്ടും വായിക്കണമെങ്കിലും വ്യത്യസ്ത നിലയില്‍ തന്നെ സ്വന്തമായി കഥയുണ്ട് രണ്ടു പുസ്തകങ്ങള്‍ക്കും. ഇവ രണ്ടും തന്നിലേക്ക് വന്നുപെട്ട വഴിയും ബെന്യാമിന്‍ തന്നെ പറയുന്നുണ്ട്.

കുടിയേറ്റം: പ്രവാസത്തിന്റെ മലയാളിവഴികള്‍.

കുടിയേറ്റം ഒരു ലോകപ്രതിഭാസമാകുന്നതിനു മുമ്പേതന്നെ, കേരളം കേരളമോ മലയാളി മലയാളിയോ ആകുന്നതിനു മുമ്പേ ആരംഭിച്ചതാണ് Textപ്രവാസം. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ നമ്മുടെ പ്രകൃതി വിഭവങ്ങള്‍ തേടി വന്ന വിദേശികളുടെ ഒപ്പം അടിമയായോ സഞ്ചാരിയായോ പോയ ഒരാളായിരിക്കാം ആദ്യത്തെ പ്രവാസി. തൊഴിലന്വേഷകരിലൂടെ ആ ചരിത്രം തുടരുന്നു. അതുപോലെതന്നെ പൗരാണിക കാലം മുതലേ കേരളം അന്യദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ഒരു സ്വപ്നഭൂമിയായിരുന്നു എന്ന കാര്യവും ഇതിനോട് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.

മലയാളിയുടെ പ്രവാസജീവിതത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. ഭൂലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ഉപജീവനത്തിനായും സഞ്ചാരത്തിനായും മലയാളി നടത്തിയ കുടിയേറ്റങ്ങളാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ച മുഖ്യഘടകങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ ഏറെ പ്രസക്തമായ കുടിയേറ്റത്തിന്റെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്‍ രചിച്ച പുസ്തകമാണ് കുടിയേറ്റം: പ്രവാസത്തിന്റെ മലയാളിവഴികള്‍.

ഡിജിറ്റൽ പതിപ്പ് വായിക്കാൻ

https://ebooks.dcbooks.com/kudiyettam

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍

2 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബെന്യാമിന്‍ എഴുതിയ നോവലാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍.. തികച്ചും Textകേരളീയപശ്ചാത്തലത്തില്‍ എഴുതുന്ന ഈ നോവല്‍ അദ്ദേഹത്തിന്റെ അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിന്റെ തുടര്‍ച്ചയായാണ് ആഖ്യാനം ചെയ്തിരിക്കുന്നത്.

വിമോചന ദൈവശാസ്ത്ര പ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, അടിയന്തിരാവസ്ഥ, മന്നം ഷുഗര്‍ മില്ലിന്റെ വളര്‍ച്ച തകര്‍ച്ച എന്നിവയെല്ലാം നോവലില്‍ കടന്ന് വരുന്നു. ചെഗുവേരയും പാട്രിക്ക് ലുമുംബായും നോവലിലെ നിരന്തര സാന്നിധ്യം. കമ്മ്യൂണിസ്റ്റ് നേതാക്കളായ എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ്, ഗൗരിയമ്മ, ഇ എം എസ് എന്നിവരും നോവലില്‍ കടന്നുവരുന്നു. തിരുവല്ല, കോഴഞ്ചേരി ഭാഗത്തെ ജനജീവിതത്തെ സ്പര്‍ശിച്ചെഴുതിയ ഒരു പക്ഷേ ആദ്യത്തെ കൃതിയാവണം ഈ നോവല്‍.

ഡിജിറ്റൽ പതിപ്പ് വായിക്കാൻ

https://ebooks.dcbooks.com/manthalirile-irupathu-communist-varshangal

ഒറ്റമരത്തണലിൽ

‘ആടു ജീവിതം’ ആഴത്തില്‍ അനുഭവിപ്പിച്ച മലയാള നോവല്‍ വായനയിലെ വേറിട്ട ശബ്ദമാണ് ബന്യാമിന്‍. ചുറ്റുപാടുമുള്ള ദൃശ്യങ്ങളും Textസ്വരങ്ങളും സ്വാംശീകരിച്ച് സര്‍ഗ്ഗാത്മകവീര്യം പ്രസരിപ്പിച്ചുള്ള ബന്യാമിന്റെ രചനാരീതി പുതിയൊരു വായനാസംസ്‌കാരത്തിന് വഴിമരുന്നിട്ടു. നമുക്കു ചുറ്റുമുള്ള ഒത്തിരി വിഷയങ്ങളെക്കുറിച്ചാണ് ബന്യാമിന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. മരണത്തിന്റെ ആര്‍ഭാടങ്ങള്‍, ജയില്‍ ചപ്പാത്തി, പൊതുയോഗങ്ങളിലെ ഹിപ്പോക്രസികള്‍, അശ്ലീലമായി തോന്നുന്ന ദാനങ്ങളും തുലാഭാരങ്ങളും, പഠിപ്പ്, പരിസ്ഥിതി, ചാനലുകള്‍, മഴക്കാലം, സ്‌പോണ്‍സര്‍ഷിപ്പുകള്‍, വായന, ഫാസിസം, ഫേസ്ബുക്ക്, ആര്‍ക്കൊക്കെയോ വേണ്ടിയുള്ള സംസ്‌കാരങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ കൊലപാതകസംസ്‌കാരം തുടങ്ങി ഒട്ടനവധി വിഷയങ്ങളാണ് ഈ പുസ്തകത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Comments are closed.