‘നിശബ്ദ സഞ്ചാരങ്ങള്‍’ മലയാളികളുടെ മദര്‍ തെരേസമാരെക്കുറിച്ചുള്ള നോവല്‍: മന്ത്രി കെകെ ശൈലജ
‘നിശബ്ദ സഞ്ചാരങ്ങള്‍’ മലയാളികളുടെ മദര്‍ തെരേസമാരെക്കുറിച്ചുള്ള നോവലെന്ന് ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ. പലപ്പോഴും അധികമാരും ശ്രദ്ധിക്കാതെ പോയിരുന്ന സാമൂഹിക-ആരോഗ്യ രംഗത്തെ പ്രമേയമാക്കിയുള്ള നോവലില്‍ സമൂഹത്തില്‍ സ്ത്രീകളെക്കുറിച്ചുള്ള മുന്‍വിധികളെ തിരുത്തിക്കുറിച്ച നഴ്‌സുമാരുടെ വിദേശയാത്രകളെയും ജീവിതങ്ങളെയും, ജീവിതസാഹചര്യങ്ങളെയും ബെന്യാമിന്‍ വളരെ ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്നുവെന്നും ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ നോവല്‍ വായനക്കാരെ പ്രേരിപ്പിക്കുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ലോകമെങ്ങും വിശ്രമമില്ലാതെ പണിയെടുക്കുന്ന മലയാളി നഴ്‌സമാരുടെ സഞ്ചാരചരിത്രത്തെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ പുതിയ നോവല്‍ ‘നിശബ്ദ സഞ്ചാരങ്ങള്‍’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡി.സി ബുക്‌സിന്റെ 46-ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രകാശന ചടങ്ങില്‍ എഴുത്തുകാരന്‍ ബെന്യാമിന്‍, രവി ഡിസി എന്നിവര്‍ സംസാരിച്ചു.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
Comments are closed.