DCBOOKS
Malayalam News Literature Website

ലോക്‌ഡൗൺ കാലത്ത് വീണ്ടും വ്യത്യസ്ത ആശയവുമായി ബെന്യാമിൻ

സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. ഇപ്പോൾ ഇതാ ലോക്ഡൗൺ സമയത്ത് പ്രിയവായനക്കാർക്കായി ദിവസവും വ്യത്യസ്തമായ ആശയങ്ങളാണ് ബെന്യാമിൻ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവയ്ക്കുന്നത്. ഇപ്പോൾ ഇതാ വായനക്കാർക്കായി വീണ്ടും വ്യത്യസ്തവും ആകർഷകവുമായ ആശയവുമായാണ് ബെന്യാമിൻ എത്തിയിരിക്കുന്നത്. വായനക്കാർക്ക് ഏറ്റവും ഇഷ്ടമുള്ള പുസ്തകത്തിന്റെ ബ്ലർബ് എഴുതാൻ അവസരം കിട്ടിയാൽ എങ്ങനെ ആവും അത് എഴുതുക എന്നതാണ് പുതിയ മത്സരം. Stay Home # Stay Creative എന്ന ഹാഷ്ടാഗോടു കൂടിയാണ് അദ്ദേഹം പോസ്റ്റുകൾ പങ്കുവെക്കുന്നത്.

ബെന്യാമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പുതിയ മത്സരം.
ബ്ലർബ് രചന # ചലഞ്ച്.
ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണുന്നത് ഒരു മാർകേസ് നോവലിന്റെ ബ്ലർബ് ആണ്. പുസ്തകത്തിന്റെ ആത്മാവ് നാലോ അഞ്ചോ വാചകങ്ങളിൽ മനോഹരമായി എഴുതി വായനക്കാരെ ആകർഷിക്കുക എന്നതാണ് ബ്ലർബ് രചനയുടെ വെല്ലുവിളി.
നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള പുസ്തകത്തിന്റെ ബ്ലർബ് എഴുതാൻ അവസരം കിട്ടിയാൽ എങ്ങനെ ആവും അത് എഴുതുക. അതാണ്‌ ഈ മത്സരം.

നിബന്ധനകൾ :
1. 4-5 വാചകങ്ങളിൽ ആണ് ബ്ലർബ് എഴുതേണ്ടത്

2. ലോകത്തിൽ ഏത് ഭാഷയിലുമുള്ള ഏത് യഥാർത്ഥ പുസ്തകത്തിനും ബ്ലർബ് എഴുതാം

3. പുസ്തകത്തിന്റെ പേര്, എഴുത്തുകാരന്റെ പേര് , ബ്ലർബ് എന്ന ക്രമത്തിൽ ആണ് എഴുതേണ്ടത്.

4. ബെന്യാമിന്റെ പുസ്തകങ്ങൾ ഒഴിവാക്കുക

5. പുസ്തകത്തിന്റെ പിൻ കവറിലുള്ള ബ്ലർബ് പകർത്താൻ പാടില്ല. സ്വന്തമായ രചനയാണ് വേണ്ടത്.

6. നിങ്ങൾ എഴുത്തുകാർ ആണെങ്കിൽ സ്വന്തം പുസ്തങ്ങളുടെ ബ്ലർബ് എഴുതാൻ പാടില്ല.

7. എനിക്ക് ഇഷ്ടപ്പെട്ട 2 ബ്ലർബുകൾക്കും ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ഒരെണ്ണത്തിനും നറുക്കെടുപ്പിലൂടെ രണ്ടു പേർക്കും ആണ് സമ്മാനം.

8. 10.04.20 4pm വരെയാണ് സമയം.

Stay Home # Stay Creative.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ മത്സരം. ബ്ലർബ് രചന # ചലഞ്ച്. ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണുന്നത് ഒരു മാർകേസ് നോവലിന്റെ ബ്ലർബ് ആണ്. …

Posted by Benyamin Benny on Wednesday, April 8, 2020

Comments are closed.