DCBOOKS
Malayalam News Literature Website

45-ാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് ബെന്യാമിന് സമ്മാനിച്ചു

 ചിത്രത്തിന് കടപ്പാട്- ബെന്യാമിന്‍ ഫേസ്ബുക്ക്

ചിത്രത്തിന് കടപ്പാട്- ബെന്യാമിന്‍ ഫേസ്ബുക്ക്

 

45-ാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് ബെന്യാമിന് സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  മാന്തളിരിലെ ഇരുപതു കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലാണ് ബെന്യാമിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

സുമേഷ് കൃഷ്ണന്‍ എന്‍.എസ്., ശ്രുതി സതീവന്‍, പ്രൊഫ.ജി.ബാലചന്ദ്രന്‍, സി.വി.ത്രിവിക്രമന്‍, കെ.ജയകുമാര്‍ ഐ.എ.എസ്, പ്രഭാവര്‍മ്മ, ഗൗരീദാസന്‍ നായര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Textഓര്‍ത്തഡോക്‌സ് ക്രിസ്തീയ സഭയിലെ ഭിന്നിപ്പും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിമാണങ്ങളും അവയെല്ലാം ജനജീവിതത്തിലുണ്ടാക്കുന്ന സംഘര്‍ഷങ്ങളും ഹൃദ്യമായും നര്‍മ്മബോധത്തോടെയും അവതരിപ്പിക്കുന്ന നോവലാണ് മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍. വിമോചന ദൈവശാസ്ത്ര പ്രസ്ഥാനം, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, അടിയന്തരാവസ്ഥ, മന്നം ഷുഗര്‍മില്ലിന്റെ വളര്‍ച്ചയും തളര്‍ച്ചയും എന്നിവയെല്ലാം നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്. ചെഗുവേര, പാട്രിക് ലുമുംബ, എം.എന്‍ ഗോവിന്ദന്‍ നായര്‍, ടി.വി തോമസ്, ഗൗരിയമ്മ, ഇ.എം.എസ് എന്നിവരും നോവലിലെ സാന്നിദ്ധ്യമാണ്. തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങളിലെ ജനജീവിതം സ്പര്‍ശിച്ചെഴുതിയതാണ് നോവല്‍.

മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.