സി ബാലഗോപാലിന്റെ ‘ബിലോ ദ റഡാർ’ എന്ന പുസ്തകം വായിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് സംശയമുളളവർ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും സംരംഭകനുമായ സി ബാലഗോപാലിന്റെ ‘ബിലോ ദ റഡാർ’ എന്ന പുസ്തകം വായിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റ് പ്രസംഗത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേരളം വ്യവസായ നിക്ഷേപത്തിന് അനുകൂലമല്ലെന്ന ധാരണകൾ തിരുത്തുന്നതാണ് പുസ്തകം. കഴിഞ്ഞ 20 വർഷത്തിനുളളിൽ ആരംഭിക്കുകയും വലിയ വിജയം കൈവരിക്കുകയും ചെയ്ത കമ്പനികളുടെ അനുഭവങ്ങളാണ് ഇതിൽ സൂചിപ്പിക്കുന്നതെന്നും മെയ്ക്ക് ഇൻ കേരളയുടെ പ്രഖ്യാപനത്തിൽ മന്ത്രി പറഞ്ഞു. ഡി സി ബുക്സാണ് ‘ബിലോ ദ റഡാർ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.