മിഷേല്‍ ഒബാമയുടെ ആത്മകഥ ‘ബിക്കമിങ്’; പ്രീബുക്കിങ് ആരംഭിച്ചു
ലോകത്താകമാനമായി ഏകദേശം 47 വ്യത്യസ്ത ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ള മിഷേല്‍ ഒബാമയുടെ ആത്മകഥ ‘ബിക്കമിങ്’ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഡി സി /കറന്റ് പുസ്തകശാലകളിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാം. ഡോ.ദര്‍ശന മനയത്ത് ശശിയാണ് പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.
അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീയെന്ന നിലയില്‍ താന്‍ അനുഭവിക്കുന്ന വംശീയതയും ലിംഗവിവേചനവും തന്റെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും ലോകത്തിലെ ഏറ്റവും ശക്തിമാനായ ഭരണാധികാരിയുടെ ജീവിതപങ്കാളി ആയതിനുശേഷമുള്ള സ്വത്വപ്രതിസന്ധിയും മനോഹരമായ ഭാഷയില്‍ ‘ബിക്കമിങ്’ എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. സമ്പത്തും സാങ്കേതിക പുരോഗതിയും മനുഷ്യമനസ്സില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ‘ബിക്കമിങ്’.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരിയായ സ്ത്രീയെന്ന നിലയില്‍ താന്‍ അനുഭവിക്കുന്ന വംശീയതയും ലിംഗവിവേചനവും തന്റെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് മിഷേല്‍ ഒബാമ ‘ബിക്കമിങ്’ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നു.
പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.