ഡി സി ബുക്സ് ബുക്ക് റിവ്യൂ മത്സരം ഇന്ന് മുതല്‍: പുസ്തകങ്ങള്‍ ഇതാ
ഡി സി ബുക്സ് ബുക്ക് റിവ്യൂ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. പുസ്തകപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം വീണ്ടും. ഡിസംബര്‍ 31 വരെ ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിലേക്ക് രചനകള്‍ പോസ്റ്റ് ചെയ്യാം
മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്
- ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്ന 25 പുസ്തകങ്ങളില്‍ നിന്നും ഒരു പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
- നിങ്ങളുടെ ആസ്വാദനക്കുറിപ്പ് 150 വാക്കുകളില്‍ കവിയാന്‍ പാടില്ല
- നിങ്ങളുടെ കുറിപ്പുകള്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ റിവ്യൂസില്‍ അതാത് പുസ്തകങ്ങളുടെ താഴെയായി പോസ്റ്റ് ചെയ്യണം
- മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നവ പരിഗണിക്കുന്നതല്ല
തിരഞ്ഞെടുക്കുന്ന റിവ്യൂസിനെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്.
റിവ്യൂസ് എഴുതുന്നതിനായി ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍
- മുള്ളരഞ്ഞാണം-വിനോയ് തോമസ്
- ഭഗവാന്റെ മരണം-കെ.ആര്‍.മീര
- ദല്‍ഹി ഗാഥകള്‍-എം.മുകുന്ദന്‍
- റാം C/O ആനന്ദി-അഖില്‍ പി ധര്‍മ്മജന്‍
- ഇന്ത്യ എന്റെ പ്രണയവിസ്മയം- ഗോപിനാഥ് മുതുകാട്
- മാമ ആഫ്രിക്ക-ടി.ഡി.രാമകൃഷ്ണന്‍
- 1128-ല്‍ ക്രൈം 27-സി.ജെ.തോമസ്
- കണ്ണീരും കിനാവും-വി.ടി.ഭട്ടതിരിപ്പാട്
- ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍-ഡോ. ബി. ഉമാദത്തന്‍
- നൂറ് സിംഹാസനങ്ങള്‍-ജയമോഹന്‍
- പെണ്ണും ചെറുക്കനും-ഉണ്ണി ആര്‍
- മുല്ലപ്പൂനിറമുള്ള പകലുകള്‍-ബെന്യാമിന്‍
- മീശ-എസ് ഹരീഷ്
- മനുഷ്യന് ഒരു ആമുഖം- സുഭാഷ് ചന്ദ്രന്‍
- ആന്റിക്ലോക്ക്- വി.ജെ. ജയിംസ്
- കേരളത്തിന്റെ രാഷ്ട്രീയചരിത്രം-ആര്‍.കെ.ബിജുരാജ്
- ചട്ടമ്പിശാസ്ത്രം-കിംഗ് ജോണ്‍സ്
- എത്രയും പ്രിയപ്പെട്ടവള്‍ക്ക്:ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ-ചിമമാന്‍ഡ എന്‍ഗോസി അദീച്ചി
- ഏറ്- ദേവദാസ് വി.എം
- മൈലാഞ്ചിയമ്മ-ബിന്ദു കൃഷ്ണന്‍
- 124-വി.ഷിനിലാല്‍
- കൊളുക്കന്‍- പുഷ്പമ്മ
- ദലിതന്‍-കെ.കെ.കൊച്ച്
- ആട്ടക്കാരി- എസ്.കലേഷ്
- പറിച്ചുപുത- എം.ആര്‍.രേണുകുമാര്‍
രചനകള്‍ പോസ്റ്റ് ചെയ്യേണ്ട അവസാന തീയ്യതി ഡിസംബര്‍ 31
Comments are closed.