DCBOOKS
Malayalam News Literature Website

ഭാഷാശാസ്ത്ര പണ്ഡിതൻ ഡോ. ബി.സി.ബാലകൃഷ്ണൻ അന്തരിച്ചു

പ്രമുഖ ഭാഷാശാസ്ത്ര പണ്ഡിതനും കേരള സർവകലാശാലയുടെ മലയാളം ലെക്‌സിക്കൻ വിഭാഗം എഡിറ്ററും വകുപ്പു മേധാവിയുമായിരുന്ന ഡോ. ബി.സി.ബാലകൃഷ്ണൻ (95) അന്തരിച്ചു.

ഭാഷാ വിജ്ഞാനം, നമ്മുടെ സംസ്‌കാരത്തിന്റെ വേരുകള്‍, സംസ്‌കൃത സ്വാധീനം മലയാളത്തില്‍ എന്നീ കൃതികളും ലളിത സഹസ്ര നാമം, ദേവീ മാഹത്മ്യം, സൗന്ദര്യ ലഹരി, ലളിതാ ത്രിശതി, ഹരിനാമ കീര്‍ത്തനം, നാരായണീയം, വിഷ്ണു സഹസ്ര നാമം, ലളിതഉപഖ്യാനം, കനക ധാര സഹസ്ര നാമം, ശിവാനന്ദ ലഹരി എന്നിവയ്ക്ക് വ്യാഖ്യാനങ്ങളും രചിച്ചു. ശബ്ദ സാഗരം, ശബ്ദ സുരഭി, അധ്യാത്മ രാമായണ വിജ്ഞാന കോശ നിഘണ്ടു എന്നീ നിഘണ്ടുക്കളും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. കേരള സർവകലാശാലാ ലെക്സിക്കൻ വിഭാഗം മേധാവിയായിരിക്കെ മലയാള മഹാനിഘണ്ടുവിന്റെ 4 മുതൽ 6 വരെ വോള്യം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. സംസ്കൃതത്തിലും തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഗാധപാണ്ഡിത്യമുണ്ടായിന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, സി.വി. പുരസ്കാരം, ഐ.എസ്.ഡി.എൽ. അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: റിട്ട. പ്രൊഫസർ പരേതയായ രാജമ്മ. മക്കൾ: ബി.ആർ.ബാലകൃഷ്ണൻ (റിട്ട. ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ), ബി.ആർ.ബലറാം (റിട്ട. എയർഫോഴ്സ്, ബംഗളൂരു), ബി.ആർ.ബാലചന്ദ്രൻ (ആർക്കിടെക്ട്,ടൗൺ പ്ലാനർ,അമേരിക്ക). മരുമക്കൾ: ആശാ നായർ (റിട്ട. ഐ.എസ്.ആർ.ഒ), ഹേമലതാ നായർ, സൗമ്യാ ബാലചന്ദ്രൻ (ആർക്കിടെക്ട്, അമേരിക്ക).

Comments are closed.