ബഷീറിലെ മനുഷ്യർ
ഡോ. അബൂബക്കർ കാപ്പാട്
ഈ രണ്ടുതരം മനുഷ്യരെയും മുഖാമുഖം നിർത്തി, ഉത്കൃഷ്ട മനുഷ്യന്റെ ചിത്രം പ്രോജ്ജ്വലിപ്പിക്കുകയാണ് ‘ഒരു മനുഷ്യൻ’ എന്ന കഥയിലൂടെ ബഷീർ ചെയ്യുന്നത്. ആൾക്കൂട്ടത്തിൻ്റെ നടുവിൽ നഗ്‌നാക്കപ്പെടുന്ന ഒരാളുടെ ദൈന്യാവസ്ഥ കണ്ട് ആർത്തുചിരിച്ച, മാന്യന്മാരെന്നവകാശപ്പെടുന്ന ആ നി കൃഷ്ട ജീവികൾക്കു മുന്നിൽ നിൽക്കുമ്പോൾ, മനുഷ്യനന്മയുടെ മൂർത്തരൂപമായ ആ പോക്കറ്റടിക്കാരന്റെ ശിരസ്സ് മാനം മുട്ടെ ഉയർ ന്നുനിൽക്കുന്നതായി നമുക്കു കാണാം.
ബഷീർ: വ്യക്തിയും നോവലി സ്റ്റും’ എന്ന ലേഖനത്തിൽ ടി. പത്മനാഭൻ നടത്തിയ നിരീക്ഷണം വളരെ കൃത്യമാണ്. ബഷീർ കൃതികളി ലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട്. അത് സ്നേഹത്തിന്റേതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴു ത്തുകാരൻ്റെ ഹൃദയത്തിൽനിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെമാത്രമല്ല സർവ്വചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്തിൽ വരിഞ്ഞുകെട്ടുന്നു! അതുകൊണ്ടായിരിക്കാം പൂർണ്ണമായും വെറുക്കാൻ കഴിയുന്ന ഒരൊറ്റ കഥാപാത്രത്തെപ്പോലും നിങ്ങൾക്ക് ബഷീർ സാഹിത്യത്തിൽ കണ്ടുമുട്ടാൻ കഴിയാത്തത്; ദുഷ്ട പാത്രങ്ങളോടുപോലും അങ്ങനെയൊരു തരംതിരിവിൽപ്പെടുന്നവരുണ്ടെങ്കിൽ അലിവ്, സഹാനുഭൂതി എന്നീ വികാരങ്ങൾ നാമറിയാതെതന്നെ നമ്മിൽ ഉയിർകൊള്ളുന്നു!
ഓർക്കുക: ‘ഇടിയൻ പണിക്ക’രോടു പോലും നമുക്കു ദയ തോന്നിപ്പോകുന്നില്ലേ? (ബഷീർ:സമ്പൂർണ്ണ കൃതികൾ 1:28-29).
“ബഷീറിനു ചുറ്റും മനുഷ്യർ വേണം. സ്നേഹം സ്വീകരിക്കുകയും നൽകുകയും ചെയ്യുന്ന മനുഷ്യർ വേണം” (1:59) എന്ന് എം. ടി. വാസു ദേവൻനായർ ‘എൻ്റെ പ്രിയപ്പെട്ട കാഥികൻ’ എന്ന ലേഖനത്തിലെഴുതിയതും ഇതോടു ചേർത്ത് വായിക്കണം.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളതാണു ജീവിതമെന്ന് ഉറച്ചു വിശ്വസിച്ച, നിർല്ലോഭം സ്നേഹപ്പൂക്കൾ ചൊരിഞ്ഞ ഒരു പൂമരമായിരുന്നു ബഷീറെന്ന് ആ സ്നേഹസ്‌പർശം അനുഭവിക്കാനിടയായ പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്