മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ‘ബഷീര്‍ സമ്പൂര്‍ണ കൃതികള്‍’ ; ഇപ്പോള്‍ സ്വന്തമാക്കാം 25% വിലക്കുറവില്‍!
ഡിസി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ( രണ്ട് വാല്യങ്ങള്‍) ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് ഒരു സുവര്‍ണ്ണാവസരം. തന്റേതുമാത്രമായ വാക്കുകള്‍ കൊണ്ടും പ്രയോഗം കൊണ്ടും ശൈലി കൊണ്ടും മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന ബഷീറിന്റെ എല്ലാ രചനകളും സമാഹരിച്ച് പുറത്തിറക്കിയ 1999 രൂപ മുഖവിലയുള്ള ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ 25% വിലക്കുറവില്‍ 1,449 രൂപയ്ക്ക് ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം. ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ ജൂണ്‍ 24 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക.
മലയാള സാഹിത്യത്തില്‍ പകരക്കാരനില്ലാത്ത പ്രതിഭയുള്ള എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് സാഹിത്യ ലോകത്ത് അറിയപ്പെടുന്ന ആ അക്ഷരസുല്‍ത്താന്റെ രചനകള്‍ ഇന്നും മലയാളമനസ്സില്‍ മായാതെ നില്‍ക്കുന്നു. ദൈര്‍ഘ്യംകുറഞ്ഞതെങ്കിലും പ്രമേയത്തിന്റെ ആഴവും പരപ്പും ആകര്‍ഷണിയതയും അദ്ദേഹത്തിന്റെ രചനകളെ വേറിട്ടതാക്കുന്നു. പ്രേമലേഖനത്തിലെ കേശവന്‍നായരും സാറാമ്മയും, ബാല്യകാല സഖിയിലെ സുഹ്‌റയും മജീദും, പാത്തുമ്മയുടെ ആടും പാത്തുമ്മയും വായനക്കാരുടെ മനസ്സില്‍ എന്നും ചിരിയുടെയും നൊമ്പരത്തിന്റെയും മായത്തവര്‍ണ്ണങ്ങളാണ്. ഇവരോടൊപ്പംതന്നെ ബഷീറിന്റെ എല്ലാ കഥകളും നോവലുകളും പ്രായഭേദമന്യേ എല്ലാആസ്വാദകര്‍ക്കും ഒരുപോലെ ഇഷ്ടമാണ്.
മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ 25% വിലക്കുറവില്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.