‘ബഷീര്‍ സമ്പൂര്‍ണ കൃതികള്‍’ 25% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇന്ന് കൂടി അവസരം !
മലയാളത്തിന്റെ സാഹിത്യ സുല്‍ത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ( രണ്ട് വാല്യങ്ങള്‍) ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് ഇന്ന് കൂടി അവസരം . ബഷീറിന്റെ എല്ലാ രചനകളും സമാഹരിച്ച് പുറത്തിറക്കിയ 1999 രൂപ മുഖവിലയുള്ള ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ ഡിസി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി 25% വിലക്കുറവില്‍ 1,449 രൂപയ്ക്ക് ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം. ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ ഇന്ന് കൂടി മാത്രമാണ് ആനുകൂല്യം ലഭ്യമാവുക.
ജീവിതാനുഭവങ്ങള്‍ ഏറെയുണ്ടായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ വളരെവേഗമാണ് ‘കഥകളുടെ സുല്‍ത്താനാ’യി മാറിയത്. ജനസാമാന്യത്തിന്റെ സംസാരഭാഷ എഴുത്തിന്റെ സൗന്ദര്യമായി മാറുന്നത് മലയാളി തിരിച്ചറിഞ്ഞത് അത്രയും ബഷീറിന്റെ രചനകളിലൂടെയായിരുന്നു. നിറഞ്ഞ ഹാസ്യവും കലര്‍പ്പില്ലാത്ത സ്‌നേഹവും ബഷീര്‍കൃതികളെ ജനപ്രിയമാക്കി. കാലാതിവര്‍ത്തിയായ, സമൂഹത്തിലെ എല്ലാ തലങ്ങളേയും സ്പര്‍ശിക്കുന്ന കഥകളായിരുന്നു അദ്ദേഹത്തിന്റേത്. നര്‍മ്മരസത്തില്‍ പൊതിഞ്ഞ കഥകളില്‍ സാമൂഹ്യവിമര്‍ശനവും ഉള്‍ച്ചേര്‍ന്നിരുന്നു. ജയില്‍പ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറായിരുന്നു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി.
മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ 25% വിലക്കുറവില്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.