DCBOOKS
Malayalam News Literature Website

ബഷീര്‍ സാഹിത്യ പുരസ്‌കാരം ഇ കെ ഷീബയ്ക്ക്

 

വൈക്കം മുഹമ്മദ് ബഷീര്‍ പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ 2018 ലെ ബഷീര്‍ പുരസ്‌കാരത്തിന് നോവലിസ്റ്റ്  ഷീബ ഇ കെ അര്‍ഹയായി.  ഷീബയുടെ  മഞ്ഞനദികളുടെ സൂര്യന്‍. എന്ന നോവലിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി അവസാര വാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

നക്‌സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതവും പ്രമേയമായി വരുന്ന ഷീബ ഇ കെയുടെ നോവലാണ്  മഞ്ഞനദികളുടെ സൂര്യന്‍. നിരുപമ, രഞ്ജന്‍ എന്നീ രണ്ട് വ്യക്തികളുടെ ജവിതങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. നനക്‌സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതവും ആസ്പദമാക്കി നോവല്‍ എഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ് നിരുപമ. തന്റെ സാധാരണ രചനകളില്‍നിന്ന് വ്യത്യസ്തമായി ഇത്തരം ഒരു പ്രമേയം തിരഞ്ഞെടുക്കാന്‍ കാരണം നിരുപമയ്ക്കു ലഭിച്ച ഒരു ഇ മെയില്‍ സന്ദേശമാണ്. നോവല്‍ രചനയ്ക്കും ജോലിക്കുമായി നിരുപമ ചിറക്കലില്‍ എത്തുന്നു. അവിടെ വെച്ചാണ് അവള്‍ സാംസ്‌കാരികവേദിയുമായിചേര്‍ന്ന് പ്രവര്‍ത്തിച്ച നിരഞ്ജനെ പരിചയപ്പെടുന്നത്. അയാളിലൂടെ നക്‌സല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരെ കാണുകയും തന്റെ നോവല്‍ രചന ആരംഭിക്കുകയും ചെയ്യുന്നു. നിരുപമയുടെയും നിരഞ്ജന്റെയും ജീവിതങ്ങള്‍ ഇടകലര്‍ന്നുവരുന്ന നോവല്‍ വായനക്കാരനുമുന്നില്‍ അനാവരണം ചെയ്യുന്നതാകട്ടെ..ആത്മസംഘര്‍ഷങ്ങളുടെയും മറവിയുടെയും ഇതളുകളിലേക്ക് മറഞ്ഞുപോയ ചരിത്രത്തിന്റെയും കഥയാണ്.

Comments are closed.