‘ഗഡാഗഡിയന്‍’ ഓണ്‍ലൈന്‍ ക്വിസ് ; ഇന്ന് വൈകിട്ട് ആറുവരെ പങ്കെടുക്കാം
വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായതിന്റെ 28-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച ‘ഗഡാഗഡിയന്‍’ ഓണ്‍ലൈന്‍ ക്വിസില്‍ ഇന്ന് (2022 ജൂലൈ 4) വൈകിട്ട് ആറുവരെ പങ്കെടുക്കാം. ജൂലൈ 5ന് വിജയികളെ പ്രഖ്യാപിക്കും.
സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയില്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത കഥാകാരനായിരുന്നു ബഷീര്‍. മലയാളം അതുവരെ കണ്ടിട്ടില്ലാത്ത ഭാഷയില്‍ ജീവിതത്തിന്റെ എല്ലാ നോവുകളെയും ചിരിയുടെ മഷി പുരട്ടി അദ്ദേഹം പേപ്പറില്‍ പകര്‍ത്തി. അദ്ദേഹത്തിലൂടെ ഭാഷയില്‍, ശൈലിയില്‍ എല്ലാം പുതിയൊരു എഴുത്തു ലോകം മലയാളികള്‍ പരിചയപ്പെടുകയാണ് ചെയ്തത്.
ചിരിയും ചിന്തയും ഒരുമിച്ച് പകര്‍ത്തിയ പ്രിയപ്പെട്ട എഴുത്തുകാരന് ഡിസി ബുക്സിന്റെ ആദരം.
Comments are closed.