‘ഗഡാഗഡിയന്‍’ ഓണ്‍ലൈന്‍ ക്വിസ് ജൂലൈ 3, 4 തീയ്യതികളില്‍
വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായതിന്റെ 28-ാം വാര്‍ഷികത്തില്‍
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഗഡാഗഡിയന്‍’ ഓണ്‍ലൈന്‍ ക്വിസ് ജൂലൈ 3, 4 തീയ്യതികളിൽ നടക്കും. ജൂലൈ 5ന് വിജയികളെ പ്രഖ്യാപിക്കും. കാലത്തിന് മായ്ക്കാന്‍ സാധിക്കാത്ത ബഷീര്‍ എന്ന അതുല്യ പ്രതിഭയുടെ ഓര്‍മ്മ പുതുക്കുന്ന ചോദ്യങ്ങളാകും ബഷീര്‍ ക്വിസില്‍ ഉണ്ടാവുക.
സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയില്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത കഥാകാരനായിരുന്നു ബഷീർ. മലയാളം അതുവരെ കണ്ടിട്ടില്ലാത്ത ഭാഷയില്‍ ജീവിതത്തിന്റെ എല്ലാ നോവുകളെയും ചിരിയുടെ മഷി പുരട്ടി അദ്ദേഹം പേപ്പറില്‍ പകര്‍ത്തി. അദ്ദേഹത്തിലൂടെ ഭാഷയില്‍, ശൈലിയില്‍ എല്ലാം പുതിയൊരു എഴുത്തു ലോകം മലയാളികള്‍ പരിചയപ്പെടുകയാണ് ചെയ്തത്.
ചിരിയും ചിന്തയും ഒരുമിച്ച് പകര്‍ത്തിയ പ്രിയപ്പെട്ട എഴുത്തുകാരന് ഡിസി ബുക്‌സിന്റെ ആദരം.
Comments are closed.