ബഷീർ ഫെസ്റ്റ് ജൂലൈ ഒന്നുമുതൽ അഞ്ചുവരെ
വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മൾ ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നുമുതൽ അഞ്ചുവരെ ബഷീർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ബഷീർ ഫെസ്റ്റ് സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. ജൂലൈ ഒന്നിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും.
Comments are closed.