ബഷീർ ആർട്ട് ഗ്യാലറി മന്ത്രി സജി ചെറിയാൻ ഇന്ന് നാടിനു സമർപ്പിക്കും
ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ആര്‍ട്ട് ഗ്യാലറി ബഷീറിന്റെ ചരമ ദിനമായ ഇന്ന് വൈകിട്ട് 5ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നാടിനു സമര്‍പ്പിക്കും. ബഷീറിന്റെ വിഖ്യാത കഥാലോകത്തിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ ഈ ആര്‍ട്ട് ഗ്യാലറിയിലുണ്ട്. സ്ഥിരം പ്രദര്‍ശനത്തിനായി 10 ചിത്രങ്ങളാണുള്ളത്.
പ്രശസ്ത ചിത്രകാരന്മാരായ കെ.ടി.മത്തായി (മുച്ചീട്ടുകളിക്കാരന്റെ മകള്‍), ഷാജി അപ്പുക്കുട്ടന്‍ (ഭൂമിയുടെ അവകാശികള്‍), മുരളി ചീരോത്ത് (പ്രേമലേഖനം), കെ.കെ.മുഹമ്മദ് (അമ്മയും മകനും), സജിത ശങ്കര്‍ (മതിലുകള്‍), ശ്രീജ പള്ളം (ബാല്യകാലസഖി), കെ.ജി.ബാബു (ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്), പി.ജി.ദിനേശ് (പാത്തുമ്മയുടെ ആട്), സി.ബി.ബാഹുലേയന്‍ (ശബ്ദങ്ങള്‍), ഷാജു നെല്ലായ് (ആനവാരിയും പൊന്‍കുരിശും) എന്നിവരാണ് ബഷീര്‍ രചനകളെ ആസ്പദമാക്കി ചിത്രങ്ങള്‍ രചിച്ചത്.
ഒരു എഴുത്തുകാരന്റെ പേരില്‍ ആരംഭിക്കുന്ന ആദ്യ ഗാലറിയാണു ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പാലാംകടവിലെ ഓഫിസ് സമുച്ചയത്തില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ബഷീറിന്റെ അര്‍ധകായ ശില്‍പവും ആര്‍ട്ട് ഗാലറിയോടൊപ്പം ഉദ്ഘാടനം ചെയ്യും.
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.