ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം തമ്പി ആന്റണിക്ക്
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം എഴുത്തുകാരനും അഭിനേതാവും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്റണിക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വാസ്‌കോഡഗാമ എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമായത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പ് കേന്ദ്രമാക്കി കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബഷീര്‍ സ്മാരക സമിതി. സെപ്റ്റംബര്‍ ആദ്യവാരം തലയോലപ്പറമ്പിലെ ഫെഡറല്‍ നിലയത്തില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് സ്മാരക സമിതി അധികൃതര്‍ അറിയിച്ചു
Comments are closed.