ബുക് കവറുകളില്‍ കറുത്ത ചായം; വിവാദം കനത്തതോടെ തീരുമാനത്തില്‍ നിന്നും പിന്മാറി പ്രസാധന സ്ഥാപനം
റോമിയോ ആന്‍ഡ് ജൂലിയറ്റ് മുതല്‍ ട്രഷര്‍ ഐലന്‍ഡ് വരെയുള്ള 12 ക്ലാസ്സിക് പുസ്തകങ്ങള്‍ കറുപ്പ് നിറത്തിലുള്ള കവറുകളോട് കൂടി പ്രസിദ്ധീകരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് പ്രശസ്ത പ്രസാധന സ്ഥാപനം ബാണ്‍സ് ആന്‍ഡ് നോബിള്‍സ്.
കറുത്ത വര്‍ഗത്തിന്റെ ചരിത്രം ഓര്‍മിപ്പിക്കുന്ന മാസം എന്ന നിലയിലാണ് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പുസ്തക പ്രസാധന സ്ഥാപനമായ ബാണ്‍സ് ആന്‍ഡ് നോബിള്‍സ് മാര്‍ച്ചില്‍ ഇത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ കറുത്ത വര്‍ഗക്കാരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം കവറുകളില്‍ കറുപ്പ് ചായം പൂശുന്നതിനെതിരെ എഴുത്തുകാരില്‍ നിന്ന് പ്രതിഷേധം വ്യാപകമായതോടെയാണ് പുസ്തകശാല തീരുമാനം പിന്‍വലിച്ചത്.
കറുത്ത വര്‍ഗത്തിന്റെ ചരിത്രം ഓര്‍മിക്കപ്പെടേണ്ടത് ഇങ്ങനെയല്ലെന്നും അതിന് ഭംഗിയുള്ള മാര്‍ഗങ്ങള്‍ ധാരാളമുണ്ടെന്നും എഴുത്തുകാര്‍ ചൂണ്ടിക്കാട്ടി.
Comments are closed.