ബാർബറ ടെയ്ല്‌ലർ ബ്രാഡ്ഫോർഡ് അന്തരിച്ചു
ന്യൂയോർക്ക്: ‘എ വുമൺ ഒഫ് സബ്‌സ്‌റ്റൻസ്’ എന്ന നോവലിലൂടെ ശ്രദ്ധനേടിയ ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരി ബാർബറ ടെയ്‌ലർ ബ്രാഡ്‌ഫോർഡ് അന്തരിച്ചു. ബാർബറ എഴുതിയ 40 നോവലുകളും ഇംഗ്ലണ്ടിലും യു.എസിലും ബെസ്റ്റ്സെല്ലറുകളായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ ദ വണ്ടർ ഒഫ് ഇറ്റ് ഓൾ’ ആണ് അവസാന നോവൽ.
1933 മേയിൽ വടക്കൻ ഇംഗ്ലണ്ടിലെ ലീഡ്‌സിൽ ജനിച്ച ബാർബറ ഒരു പ്രാദേശിക ദിനപ്പത്രത്തിൽ ടൈപ്പിസ്റ്റായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് റിപ്പോർട്ടറായി. 1979ൽ എ വുമൺ ഒഫ് സബ്സ്റ്റൻസ് പ്രസിദ്ധീകരിച്ചു. നോവൽ പിന്നീട് ടെലിവിഷൻ സീരീസുകൾക്ക് ഇതിവൃത്തമായി.