ബാര്‍ കോഴ; കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും റിപ്പോര്‍ട്ട്
ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടുമായി വിജിലന്‍സ് വീണ്ടും രംഗത്ത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് നിലപാട് ആവര്‍ത്തിച്ചത്. മാണിക്കെതിരെ തെളിവു കണ്ടെത്താനായില്ലെന്ന നിലപാടു തന്നെയാണ് പുതിയ റിപ്പോര്‍ട്ടിലുമുള്ളത്.
കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് ജനുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. മാണി കോഴ വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയില്‍ കൃത്രിമമുണ്ടെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Comments are closed.