പദ്മാവത് നിരോധിക്കുക അല്ലെങ്കില്‍ ജീവനൊടുക്കാന്‍ അനുവദിക്കുക; രാജസ്ഥാനില്‍ സ്ത്രീകളുടെ പ്രകടനം
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത വിവാദ ബോളിവുഡ് സിനിമ പദ്മാവത് നിരോധിക്കുക അല്ലെങ്കില്‍ ജീവനൊടുക്കാന്‍ അനുവദിക്കുക എന്ന ആവശ്യവുമായി 200 ഓളം രജ്പുത് സ്ത്രീകള്‍ തെരുവിലിറങ്ങി. ജവഹര്‍ ക്ഷത്രാണി മഞ്ച്, രാജ്പുത് കര്‍ണി സേന, ജവഹര്‍സമൃതി ശാന്തന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്നലെ രാജസ്ഥാനില്‍ സ്ത്രീകളുടെ സ്വാഭിമാന റാലി നടത്തിയത്.
പദ്മാവത് നിരോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, രാജസ്ഥാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി എന്നിവര്‍ക്കും ഇവര്‍ കത്ത് നല്‍കി.സുപ്രീം കോടതിയുടെ അനുമതിയോടെ 25ന് തീയേറ്ററുകളില്‍ എത്താനിരിക്കെയാണ് വീണ്ടും പ്രതിഷേധം വ്യാപകമാകുന്നത്.
രാജസ്ഥാനില്‍ പദ്മാവതിന് ഏര്‍പ്പെടുത്തിയ വിലക്ക് സ്‌റ്റേ ചെയ്ത സൂപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.മതവികാരത്തെ വൃണപ്പെടുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് രാജ്പുത് വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലി ഇത് നിഷേധിച്ചു.
സൂഫി സാഹിത്യകാരനായ മാലിക് മുഹമ്മദ് ജയസി എഴുതിയ കവിതയെ ആധാരമാക്കിയാണ് 150 കോടി രൂപ മുതല്‍മുടക്കില്‍ പദ്മാവത് ഒരുക്കിയത്.
Comments are closed.