DCBOOKS
Malayalam News Literature Website

പാതിവഴിയിൽ ലോക സഞ്ചാരം അവസാനിപ്പിച്ച് വിജയൻ മടങ്ങി

ചായക്കടയില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 76 വയസായിരുന്നു. 14 വര്‍ഷം കൊണ്ട് വിജയനും ഭാര്യ മോഹനയും ചേര്‍ന്ന 26 രാജ്യങ്ങളാണ് സഞ്ചരിച്ചത്. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു കട ന‌ടത്തിയിരുന്നത്. ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോ​ഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്.

ചരിത്രം ഉറങ്ങുന്ന ഈജിപ്തിലേക്കായിരുന്നു വിജയന്റേയും മോഹനയുടേയും ആദ്യ യാത്ര. അവസാനം ഇരുവരും പോയത് റഷ്യയിലേക്കാണ്. റഷ്യയിലേക്ക് യാത്ര തിരിക്കും മുന്‍പ് ഇരുവരേയും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചിരുന്നു.

‘ശ്രീ ബാലാജി കോഫി ഹൗസ്’ എന്ന പേരില്‍ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തിൽ നിന്ന് 300 രൂപ പ്രതിദിനം മാറ്റിവച്ചായിരുന്നു ഇരുവരുടേയും ലോകയാത്രകൾ. ചായക്കടയുടെ ചുമരുകള്‍ നിറയെ ഇരുവരുടേയും യാത്രയുടെ ചിത്രങ്ങളാണ്.

 

Comments are closed.