DCBOOKS
Malayalam News Literature Website

ഇന്ത്യയിലെ ദലിത് ജീവിതത്തിന് ഇന്നും മാറ്റമുണ്ടായിട്ടില്ല: ബാലചന്ദ്രന്‍ ചുള്ളിക്കാട്

അടുത്തിടെയല്ലേ ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത ദലിതനെ വെട്ടിക്കൊലപ്പെടുക്കിയ കേസില്‍ അവളുടെ കുടുംബാംഗങ്ങളെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്? ഇന്ത്യയിലെ ദലിത് ജീവിതങ്ങള്‍ക്ക് എന്തെങ്കിലും ഒരു മാറ്റം ഈ കാലത്തും ഉണ്ടായിട്ടുണ്ടോ? ചങ്ങമ്പുഴ പറഞ്ഞതുപോലെ ‘വിത്തപ്രതാപവും നിര്‍ദ്ദയനീതിയും ഞെക്കി, ഞെരിച്ച് തകര്‍ത്തൊരു ജീവിതം’ അതല്ലേ ദലിതന് ഇപ്പോഴും ഉള്ളത്?

2018 ഫെബ്രുവരിയില്‍ കോഴിക്കോട് വെച്ചു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കവിതയും കാലവും എന്ന വിഷയത്തില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് മലയാളത്തിലെ പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇപ്രകാരം പറഞ്ഞത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക  http://www.keralaliteraturefestival.com/registration/ 

Comments are closed.