DCBOOKS
Malayalam News Literature Website

ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2020ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പാലാ കെ എം മാത്യു പുരസ്കാരം ശ്രീജിത് പെരുന്തച്ചനാണ്. കുഞ്ചുവിനുണ്ടൊരു കഥ പറയാന്‍ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്.

മറ്റ് വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ താഴെ കൊടുക്കുന്നു

• കഥ/നോവല്‍ – മൈന ഉമൈബാന്‍ (ഹൈറേഞ്ച് തീവണ്ടി)
• കവിത – പകല്‍ക്കുറി വിശ്വന്‍ (ചക്കരക്കിണ്ണം)
• വൈജ്ഞാനികം – സന്ധ്യ ആര്‍ (നമ്മുടെ ബാപ്പു)
• പുനരാഖ്യാനം – ഇ എന്‍ ഷീജ (അങ്ങനെയാണ് മുതിര ഉണ്ടായത്)
• ശാസ്ത്രം – ഡോ. ടി ആര്‍ ജയകുമാരി, ആര്‍ വിനോദ്കുമാര്‍ ( കുറിഞ്ഞികള്‍ കഥ പറയുന്നു)
• ജീവചരിത്രം/ആത്മകഥ – ഡോ. വിളക്കുടി രാജേന്ദ്രന്‍ (കുട്ടികളുടെ വൈലോപ്പിള്ളി)
• ചിത്രീകരണം – എന്‍ ജി സുരേഷ്‍കുമാർ പുല്ലങ്ങടി (ബീര്‍ബല്‍ കഥകള്‍)
• നാടകം – കെ കെ അശോക്‌കുമാര്‍, കെ ശശികുമാര്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം)
• പ്രൊഡക്‌ഷൻ – മാതൃഭൂമി ബുക്സ് (ടോൾസ്റ്റോയ് പറഞ്ഞ ഈസോപ്പ് കഥകൾ)

2017,18,19 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 60,001/- രൂപയും ഫലകവും പ്രശസ്തിപത്രവും ചേരുന്നതാണ് പാലാ കെ എം മാത്യു പുരസ്കാരം. 20,000/- രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റു വിഭാഗങ്ങളിലെ പുരസ്‌കാരം. പുരസ്കാരസമര്‍പ്പണത്തിനുള്ള തീയതി പിന്നീട് അറിയിക്കും.

Comments are closed.