DCBOOKS
Malayalam News Literature Website

ബാലസാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; സേതുവിന് ഉള്‍പ്പെടെ 11 പേര്‍ക്ക് അംഗീകാരം

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2021-ലെ ബാലസാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ കുട്ടികള്‍ക്കായി സേതു എഴുതിയ ‘അപ്പുവും അച്ചുവും’ എന്ന Textകൃതി പുരസ്‌കാരം നേടി. ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പ്രതീപ് കണ്ണങ്കോടിന്റെ ‘ശാസ്ത്രത്തിന്റെ കളിയരങ്ങില്‍’ എന്ന പുസ്തകം നാടകം വിഭാഗത്തില്‍ പുരസ്‌കാരം നേടി. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം

മറ്റ് പുരസ്‌കാരങ്ങള്‍

  • കവിത-മടവൂര്‍ സുരേന്ദ്രന്‍ (പാട്ടുപത്തായം),
  • വൈജ്ഞാനികം-മനോജ് അഴീക്കല്‍ (അച്ചുവിന്റെ ആമക്കുക്കുഞ്ഞുങ്ങള്‍)
  • പുനരാഖ്യാനം -സാഗാ ജെയിംസ് (ബീര്‍ബല്‍ കഥകള്‍),
  • ശാസ്ത്രം-സുധീര്‍ പൂച്ചാലി (മനുഷ്യഹോര്‍മോണുകളുടെ വിസ്മയം)
  • ജീവചരിത്രം/ആത്മകഥ-സി. റഹിം (സാലിം അലി ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവ്)
  • ചിത്രീകരണം-റോഷന്‍ (ആനയും പൂച്ചയും)
  • ചിത്രപുസ്തകം-പ്രശാന്തന്‍ മുരിങ്ങേരി (കോലുമുട്ടായ് ഡിങ്ങ് ഡിങ്ങ്)
  • പുസ്തക ഡിസൈന്‍-ജനു, ശ്രീലേഷ് കുമാര്‍ (ഇനി ചെയ്യൂല്ലാട്ടോ)

 

Comments are closed.