ഇറാന്‍ വിമതകവി ബക്താഷ് അബ്ദിന്‍ അന്തരിച്ചു
ഇറാനിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ട കവിയും ചലച്ചിത്രകാരനുമായ ബക്താഷ് അബ്ദിൻ (48) കോവിഡ് ബാധിച്ചു മരിച്ചു.
മുമ്പ് കോവിഡ് ബാധിച്ച് അസുഖം ഭേദമായിരുന്നു. ജയിലിൽ വച്ച് അബ്ദിന് മതും കോവിഡ് ബാധിക്കുകയായിരുന്നു. അബ്ദിനെ ആശുപത്രിയിലാക്കണമെന്നാവശ്യപ്പെട്ട് 18 സംഘടനകൾ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇക്ക് കത്തെഴുതിയതിനെ തുടർന്ന് പരോൾ അനുവദിച്ച് സ്വകാര്യ ആശുപത്രിയിലാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എട്ട് വർഷത്തെ ജയിൽവാസമാണ് അദ്ദേഹത്തിന് വിധിച്ചിരുന്നത്.
Comments are closed.