DCBOOKS
Malayalam News Literature Website

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളക്ക് നവംബർ 28ന് തിരിതെളിയും

ഡിസംബർ 8ന് പുസ്തകമേള അവസാനിക്കും

വായനയും എഴുത്തും ആഘോഷമാക്കിയ ആയിരക്കണക്കിന് പുസ്തകസ്‌നേഹികളുടെ സംഗമവേദിയാകാന്‍ ബഹ്റിന്‍ അന്താരാഷ്ട്ര പുസ്തകമേള. ബഹ്റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളക്ക് നവംബർ 28ന് തിരിതെളിയും. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ വരവേല്‍ക്കാനായി ഒരുങ്ങുന്നത്. കഥയും കവിതയും ചര്‍ച്ചയുമായി ബഹ്റിനിലെ സാഹിത്യാസ്വാദകര്‍ക്കൊപ്പം നിരവധി പ്രമുഖരും അതിഥികളായി എത്തും. പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദിക്കാനും അവരുടെ സാഹിത്യവിശേഷങ്ങള്‍ നേരിട്ടറിയാനും വായനക്കാര്‍ക്ക് അവസരമുണ്ട്. ഡിസംബർ 8ന് പുസ്തകമേള അവസാനിക്കും.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.