DCBOOKS
Malayalam News Literature Website

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി

ബഹ്‌റിനില്‍ ഇനി പത്ത് നാള്‍ വായനാവസന്തം, ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബഹ്റിന്‍ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. രവികുമാര്‍ ജയിന്‍ (സെക്കന്‍ഡ് സെക്രട്ടറി, എംബസ്സി ഓഫ് ഇന്ത്യ) പുസ്തകമേള ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലി, പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ഡി സി ബുക്സ് സി ഇ ഒ രവി ഡിസി, ജനറല്‍ കണ്‍വീനര്‍ ശബിനി വാസുദേവ്, ലിറ്റററി വിങ് സെക്രട്ടറി ഫിറോസ് തിരുവത്ര, ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കറക്കല്‍ എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.

നിരവധി പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പുസ്തകമേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കുചേരുന്നു. കൂടാതെ നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. നവംബര്‍ 20ന് പുസ്തകമേള അവസാനിക്കും.

Comments are closed.