ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു
ബഹ്റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി. വിനോദ് കെ ജേക്കബ് (ബഹ്‌റിനിലെ ഇന്ത്യന്‍ അംബാസിഡര്‍) മുഖ്യാതിഥിയായ ഉദ്ഘാടനച്ചടങ്ങില്‍ ഹുദ സെയ്ദ് അബ്ദുള്‍ഗഫാര്‍ അൽ അലവി (ഡയറക്ടര്‍, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് പ്രമോഷന്‍സ് BACA) വിശിഷ്ടാതിഥിയായി. ഡിസി ബുക്സ് സിഇഒ രവി ഡിസി, സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ശ്രീജിത്ത് ഫറോക്ക് എന്നിവർ സംസാരിച്ചു.
ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ വരവേല്‍ക്കാനായി ഒരുക്കിയിരിക്കുന്നത്. കഥയും കവിതയും ചര്‍ച്ചയുമായി ബഹ്റിനിലെ സാഹിത്യാസ്വാദകര്‍ക്കൊപ്പം നിരവധി പ്രമുഖരും അതിഥികളായി എത്തും. പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദിക്കാനും അവരുടെ സാഹിത്യവിശേഷങ്ങള്‍ നേരിട്ടറിയാനും വായനക്കാര്‍ക്ക് അവസരമുണ്ട്.
പി എസ് ശ്രീധരന്‍ പിള്ള, എം എ ബേബി, മുരളി തുമ്മാരുകുടി, ഷെഫ് സുരേഷ് പിള്ള, വി ജെ ജയിംസ്, സാഗരിക ഘോഷ്, സന്തോഷ് ജോര്‍ജ് കുളങ്ങര, രാവുണ്ണി, എം വി നികേഷ് കുമാര്‍ തുടങ്ങിയവര്‍ വ്യത്യസ്ത ദിവസങ്ങളില്‍ വിവിധ സെഷനുകളിലായി സദസ്സുമായി സംവദിക്കും. പുസ്തകമേളയോടനുബന്ധിച്ച് സമാജം ഫോട്ടോഗ്രാഫി ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി പ്രദർശനത്തിനും തുടക്കമായി. സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സമാജം ചിത്രകലാ ക്ലബ്ബ് ഒരുക്കുന്ന സമൂഹ ചിത്രരചന നവംബർ 10ന് ആരംഭിക്കും.
നവംബര്‍ 18ന് പുസ്തകോത്സവം സമാപിക്കും.
ഏവർക്കും സ്വാഗതം
Comments are closed.