ബഹ്റിന്‍ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു
ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന എട്ടാമത് ബഹ്റിന്‍ അന്താരാഷ്ട്ര പുസ്തകമേള പ്രകശ് രാജ് ഉദ്ഘാടനം ചെയ്തു. ഡിസി ബുക്‌സ് സിഇഒ രവി ഡിസി, ബഹ്‌റിന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ബുക്ക്ഫെസ്റ്റ് കണ്‍വീനര്‍ ഹരീഷ് നായര്‍, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ബികെഎസ് ഡിജെ ഹാളിലാണ് പന്ത്രണ്ട് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം നടക്കുന്നത്. മേളയുടെ ഭാഗമായി നിരവധി കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. പ്രശസ്തരായ നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കും.
പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി മലയാളം-ഇംഗ്ലീഷ് കൃതികള്‍ മേളയില്‍ ലഭ്യമാകും.
ഡിസംബര്‍ എട്ടിന് പുസ്തകോത്സവം സമാപിക്കും.