2018 ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
2018 ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച വേദിയില്‍ തിളങ്ങി ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസോറി എന്ന ചിത്രം. മികച്ച ചിത്രം ഉള്‍പ്പെടെ അഞ്ചു പുരസ്‌കാരങ്ങളാണ് ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസോറി വാരിക്കൂട്ടിയത്.
ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലാണ് ബാഫ്ത് പുരസ്‌കാര പ്രഖ്യാപനം നടന്നത്. ടൈംസ് അപ്, മീ ടൂ ക്യാംപെയിനുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒട്ടുമിക്ക അതിഥികളും കറുത്ത വസ്ത്രമണിഞ്ഞാണ് പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്.
ഡാര്‍ക്കസ്റ്റ് അവറില്‍ വിന്‍സണ്‍ ചര്‍ച്ചിലിനെ അവസ്മരണീയമാക്കിയ ഗാരി ഓള്‍ഡ്മാന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കൊലപ്പെട്ട മകള്‍ക്ക് നീതി ലഭിക്കാന്‍ പോരാടുന്ന അമ്മയെ അവതരിപ്പിച്ച ഫ്രാന്‍സസ് മെക്‌ഡോര്‍മെന്‍ഡ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
മികച്ച ബ്രിട്ടിഷ് ചിത്രത്തിനുള്ള പുരസ്‌കാരമടക്കം 5 ബാഫ്ത പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയതോടെ ഓസ്‌കറില്‍ ത്രീ ബില്‍ബോര്‍ഡ്‌സിന്റെ സാധ്യതകള്‍ വര്‍ധിച്ചു എന്നുതന്നെപറയാം.
Comments are closed.