തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് സെന്ററില്‍ അണുബാധ കണ്ടെത്തി. ബള്‍ക്കോള്‍ഡേറിയ ബാക്ടീരിയ അണുബാധയാണ് കണ്ടെത്തിയത്. ഡയാലിസിസിന് ഫ്‌ലൂയിഡ് പമ്പ് ചെയ്യുന്ന ആര്‍.ഒ പ്ലാന്റില്‍ നിന്നാണ് അണുബാധയുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം.
കഴിഞ്ഞയാഴ്ചയാണ് അണുബാധ കണ്ടെത്തിയത്. മുമ്പ് മെഡിക്കല്‍ കോളെജിലെ മറ്റൊരു ഡയാലിസിസ് യൂണിറ്റില്‍ അഗ്നിബാധയുണ്ടായിരുന്നു. അന്ന് അവിടെയുണ്ടായിരുന്ന രോഗികളെ കൂടിയ ഈ യൂണിറ്റിലേക്ക് മാറ്റിയിരുന്നു. ചില അണുബാധ രോഗങ്ങളുള്ള രോഗികളില്‍ നിന്ന് ഡയാലിസിസ് യൂണിറ്റുകളിലേക്ക് അണുബാധയുണ്ടാകാറുണ്ട്. ഇത്തരത്തിലാകാം അണുബാധയുണ്ടായതെന്നാണ് നിഗമനം. പരിഹാര നടപടികള്‍ സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവിടെ ഡയാലിസിസ് നടത്തിയ ആറ് രോഗികളെ പ്രത്യേകമായി നിരീക്ഷിച്ചുവെങ്കിലും അവര്‍ക്ക് രോഗലക്ഷണമൊന്നും കണ്ടെത്തിയില്ല.
അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡയാലിസിസ് യൂണിറ്റിലെ ഉപകരണങ്ങളെല്ലാം മാറ്റി. അണുവിമുക്തമായ ഉപകരണങ്ങള്‍ എത്തിച്ച് ഡയാലിസിസ് തുടരാനാണ് തീരുമാനം.
Comments are closed.